മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശനിയാഴ്ച ഗൂഡല്ലൂരില്‍ തമിഴ് സംഘടനകള്‍ കേരളാ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയുമ്പോള്‍ മറുപടിയായി മുല്ലപ്പെരിയാര്‍ സമരസമിതി തമിഴ്‌നാട് വാഹനങ്ങള്‍ തടയും

single-img
2 January 2016

Mullaperiyar-Dam1[1]

ശനിയാഴ്ച ഗൂഡല്ലൂരില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് തമിഴ് സംഘടനകള്‍ കേരളാ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയും. വിടുതലൈ ചിരുത്തെ, ഫോര്‍വേഡ് ബ്ലോക്ക്, കേരളാതമിഴ് കര്‍ഷകസംഘം, കേരളാതമിഴര്‍ കൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരിക്കും വഴിതടയല്‍. അങ്ങനെ വന്നാല്‍ തമിഴ്‌നാ്ട വാഹനങ്ങള്‍ കേരളത്തില്‍ തടയുമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതിയും അറിയിച്ചു.

കെഎസ്ആര്‍ടിസി ബസുകളുള്‍പ്പെടെ തടയുമെന്നാണ് തമിഴ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വഴിതടയല്‍ അനുവദിക്കില്ലെന്നു തമിഴ്‌നാട് പൊലീസ് പറഞ്ഞു. കേരള വാഹനങ്ങള്‍ തടയാന്‍ കഴിഞ്ഞ ഡിസംബര്‍ 27ന് പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് തീയതി മാറ്റിയത്.

ജലനിരപ്പ് 152 ആയി ഉയര്‍ത്തണമെന്നാണ് തമിഴ്‌സംഘടനകളുടെ ആവശ്യം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന കേരളത്തിന്റെ ശക്തമായ ആവശ്യവും തമിഴ് സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരള വാഹനങ്ങള്‍ തടഞ്ഞാല്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള വാഹനങ്ങള്‍ ഉപരോധിക്കുമെന്ന് മുല്ലപ്പെരിയാര്‍ സമര സമിതിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.