തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്

single-img
2 January 2016

1374236794_modi_anna

ലോക്‌സഭ തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്. അഴിമതി രഹിതമായ ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നും കള്ളപ്പണം തരികെ കൊണ്ടുവരുമെന്നുമുള്ള വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രിക്ക് അണ്ണാ ഹസാരെ കത്തയച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്് കഴിഞ്ഞതോടെ മോദി അവയെല്ലാം മറന്നുപോയെന്നും അണ്ണാ ഹസാരേ കത്തില്‍ ഓര്‍മിപ്പിക്കുന്നു. മോദി സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ മാത്രമായിരുന്നുവെന്നും ഇപ്പോഴത്തെ സര്‍ക്കാരിലും അത് അങ്ങനെതന്നെയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ ഏതുകാര്യത്തിനും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണെന്നും അതല്ലാതെ ഓഫീസുകളില്‍ ഒന്നും നടക്കുന്നില്ലെന്നും അദേഹം പറയുന്നു. പ്രധാനമന്ത്രിക്ക് മുമ്പും കത്തുകള്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം മോദി അവഗണിക്കുകയായിരുന്നെന്നും അണ്ണാ ഹസാരേ ഓര്‍മ്മിപ്പിക്കുന്നു.

ജനങ്ങള്‍ക്ക്് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പിക്കുന്നതിനുവേണ്ടി മാത്രമാണ് താന്‍ കത്തയയ്ക്കുന്നതെന്നും അദേഹം സൂചിപ്പിച്ചു.