ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലില്‍ വന്‍ തീപിടുത്തം

single-img
1 January 2016

Fireദുബായ് ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലില്‍ വന്‍ തീപിടുത്തം. പുതുവത്സരാഘോഷത്തിനിടെയായിരുന്നു അഡ്രസ്‌ ഹോട്ടലില്‍ തീപിടിത്തമുണ്ടായത്‌. രാത്രി ഒമ്പതരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുതുവത്സരമാഘോഷിക്കാനെത്തിയവരടക്കം നൂറുകണക്കിന് ആളുകള്‍ ഹോട്ടലിനകത്ത് ഉണ്ടായിരുന്നു.പ്രദേശത്തുനിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹോട്ടലില്‍ തീ പിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലൂടെ അഗ്‌നിശമനയൂണിറ്റുകള്‍ക്ക് എളുപ്പം കെട്ടിടത്തിന് അടുത്തേക്ക് എത്തിപ്പെടാനായില്ല. പോലീസ് ആളുകളെ ഒഴിപ്പിച്ചതിനുശേഷമാണ് ഫയര്‍ എന്‍ജിനുകള്‍ പരിസരത്തേക്ക് എത്തിയത്.