എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ വ്യാപക തട്ടിപ്പാണ് നടക്കുന്നതെന്ന്:പത്താം ശമ്പളക്കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

single-img
1 January 2016

Ramachandranഎയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ വ്യാപക തട്ടിപ്പാണ് നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും പത്താം ശമ്പളക്കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. 1:30 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം അനുസരിച്ചുനോക്കിയാല്‍ സംസ്ഥാനത്ത് പൊതു-എയ്ഡഡ് മേഖലയിലായി 39870 അധ്യാപകര്‍ അധികമുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ 1450 കോടിയാണ് ചെലവിടുന്നത്. പല എയ്ഡഡ് വിദ്യാലയങ്ങളും കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയതായി കമ്മിഷന് തെളിവുണ്ട്.
ദിവസം പത്തു രൂപയെങ്കിലും ഒരു വീട്ടില്‍ നിന്നു ലഭിക്കത്തക്ക വിധം വെള്ളക്കരം കുത്തനെ കൂട്ടാനും ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു.18 ലക്ഷം കണക്ഷനും രണ്ട്‌ ലക്ഷം പൊതുടാപ്പുകളും 20 ശതമാനം ജനങ്ങള്‍ക്ക്‌ മാത്രം വെള്ളം നല്‍കുകയും ചെയ്യുന്ന ജല അഥോറിറ്റിയുടെ സഞ്ചിത നഷ്‌ടം 2620 കോടി രൂപയാണെന്നു കമ്മിഷന്‍ പറഞ്ഞു.

സമര്‍പ്പിച്ച മറ്റ് ശുപാര്‍ശകള്‍
അധ്യയനദിനം 200 എങ്കിലും വേണം
സ്‌കൂള്‍സമയത്ത് അധ്യാപകര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുത്