ചാറ്റ് ചെയ്യുമ്പോള്‍ ഇമോജീസ് അധികം ഉപയോഗിക്കുന്നവരില്‍ ലൈഗിക താല്‍പര്യങ്ങള്‍ കൂടുതലായിരിക്കുമെന്ന് പഠനം

single-img
1 January 2016

emojiസോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്യുമ്പോഴും സന്ദേശങ്ങള്‍ അയക്കുമ്പോഴും ഇമോജീസ് അധികം ഉപയോഗിക്കുന്നവരുടെ മനസ്സില്‍ സെക്‌സാണെന്ന് പുതിയ പഠനം. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്‌സൈറ്റായ മാച്ച് ഡോട്ട് കോമാണ് പഠനത്തിന് പിന്നില്‍. ദിവസത്തില്‍ ലൈംഗികതയെ കുറിച്ച് ഒട്ടനവധി തവണ ചിന്തിക്കുന്നവരാണ് ഇമോജി ഐക്കണുകളില്‍ വീണു പോകുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു.

സെക്‌സ് ആസ്വദിക്കുകയും പലപ്പോഴും മനസ്സില്‍ ചിന്തിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ വിവാഹം കഴിക്കാന്‍ പ്രത്യേക താല്‍പര്യമുള്ളവരായിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

25 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ വിങ്ക് ഇമോജി ഉപയോഗിക്കുന്ന 50% സ്ത്രീയും പുരുഷന്‍മാരും ഫ്‌ളേര്‍ട്ടിംഗിന് ഇത് പ്രധാന മാര്‍ഗമായി കാണുന്നുവത്രേ. വിവാഹിതരല്ലാത്ത 54% ഇമോജി ഉപയോഗ്താക്കളും സെക്‌സില്‍ താല്‍പര്യമുള്ളവരാണെന്നും എന്നാല്‍ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന 31 ശതമാനം പേര്‍ ലൈംഗികതയെ കുറിച്ച് അതീവ തല്‍പരരല്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.