സാഫ് കപ്പ്: ഇന്ത്യ ഫൈനലില്‍

single-img
31 December 2015

jeje-lalpekhlua-celebratesഇന്ത്യ തുടര്‍ച്ചയായ ആറാം തവണയും സാഫ് കപ്പ് ഫുട്ബാളിന്റെ ഫൈനലില്‍ പ്രവേശിച്ചു.സെമി ഫൈനലില്‍ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ജെജെ ലാല്‍പെഖുലയുടെ ഇരട്ട ഗോളാണ് ഇന്ത്യയെ രക്ഷിച്ചത്.ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ നേടി.ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ നേരിടും. ഇതിലെ വിജയികളെ ആയിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക.