ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ആര്‍. അശ്വിന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി

single-img
31 December 2015

imagesഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഐ.സി.സി. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ വിഭാഗത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി. 871 പോയിന്റാണ് അശ്വിന്.ബാറ്റ്‌സമാന്മാരില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്.വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര വിജയിച്ച ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചുവന്നു. 114 പോയിന്റുളള ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഒന്നാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക 112 പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.സ്മിത്തിന് ഇയ്യിടെയാണ് ഐ.സി.സിയുടെ 201415ലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.  ആദ്യ പത്തില്‍ അഞ്ചാം സ്ഥാനത്ത് 259 പോയിന്റുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജയുണ്ട്.