അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന്‍ മഹേഷ് ശര്‍മ

single-img
31 December 2015

mahesh-sharmaന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കേന്ദ്രം പ്രതിബദ്ധമാണെന്ന കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവന വിവാദത്തില്‍. ബി.ജെ.പിയേയും മോദിസര്‍ക്കാറിനെയും വെട്ടിലാക്കി പ്രസ്താവന കേന്ദ്ര നേതൃത്വം ഇടപെട്ട് മന്ത്രിയെക്കൊണ്ട്  തിരുത്തി. കോടതിയെ അനുസരിക്കുമെന്ന് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനും വേണ്ടി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വിശദീകരിക്കുകയും ചെയ്തു.

അയോധ്യയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുവെയാണ് ഏത്രയും നേരത്തെ രാമക്ഷേത്രം പണിയുന്നത് ജനങ്ങളുടെ സ്വപ്നമാണ്. ഇതിന് ബി.ജെ.പിക്കും സര്‍ക്കാറിനും അനുകൂലമായി ജനവിധിയുണ്ട്. രാമക്ഷേത്രം പണിയണം. പക്ഷേ, കോടതി വിധിയോ സമവായമോ വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായ പ്രകടനം വിവാദമായതോടെ മന്ത്രി വാക്കു തിരുത്തി. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തന്നെ അധികാരപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന നേതാക്കളോ സര്‍ക്കാറോ ആണ് തീരുമാനമെടുക്കുന്നത്. കോടതിവിധിയോ സമുദായങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയോ ഉണ്ടാകുന്നതുവരെ ഇന്നത്തെ നില ബി.ജെ.പി പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യ കേസ് കോടതി മുമ്പാകെയാണെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കോടതിയുടെ നിര്‍ദേശാനുസൃതം നടപടി സ്വീകരിക്കും. ഇതൊരു രാഷ്ട്രീയേതര വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.