ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സീതാറാം യെച്ചൂരി

single-img
31 December 2015

Sitaram_Yechury_B_24072013കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.  വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത അടവുനയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്ത പ്ലീനത്തിന്റെ സമാപന സമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം  പ്രകാശ് കാരാട്ട് തൃണമുലിനെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണയിലാണെന്ന് പറഞ്ഞിരുന്നു. തൃണമുലിനെതിരെ ശക്തമായ വികാരമാണ് ബംഗാളിലുള്ളതെന്നും സഖ്യത്തിന്റെ കാര്യത്തില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാടുകള്‍ പരിഗണിക്കും എന്നാണ് കാരാട്ട് പറഞ്ഞത്.എന്നാല്‍ കാരാട്ടിന്റെ പ്രസ്താവന പാടെ തള്ളുന്നതാണ് യെച്ചൂരിയുടെ പ്രഖ്യാപനം.