ഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്കിനെ തള്ളി ഇന്ത്യയിലെ പ്രമുഖ ഒമ്പത് സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനങ്ങളുടെ മേധാവിമാര്‍

single-img
30 December 2015

mark-zuckerbergഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്കിനെ തള്ളി ഇന്ത്യയിലെ പ്രമുഖ ഒമ്പത് സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനങ്ങളുടെ മേധാവിമാര്‍ രംഗത്ത്. ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് സിഇഒമാര്‍ ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഓപ്പണ്‍ ഇന്റര്‍നെറ്റിന് തുരങ്കം വെയ്ക്കുന്ന നിയന്ത്രണങ്ങളുള്ള ഇന്റര്‍നെറ്റ് എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇവര്‍ സംയുക്തമായി ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ട്രായ്ക്ക് അയച്ച കത്തില്‍ ഒപ്പിട്ടിരിക്കുന്നവര്‍

  • സച്ചിന്‍ ഭാട്ടിയ-ട്രൂലി മാഡ്‌ലി
  • വിജയ് ശേഖര്‍ ശര്‍മ്മ-പേടിഎം
  • വിനീത് ദ്വിവേദി-ഫ്ലിപ്ക്ലാസ് ഡോട്ട് കോം
  • വിഷാല്‍ ഗൊണ്ടാല്‍-ഗൊക്യീ
  • അലോക് അഗര്‍വാള്‍-ടീസോര്‍ട്ട് ഡോട്ട് കോം
  • ഭാരത് ഗുലിയ-മെറ്റിസ് ലേര്‍ണിംഗ്
  • ദീപിന്ദര്‍ ഗോയല്‍-സൊമാറ്റോ
  • ഫൈസല്‍ ഫറൂഖി-മൗത്ത്ഷട്ട് ഡോട്ട് കോം
  • മനീഷ് വിജി-എസ്‌വിജി മീഡിയ

സേവ് ഇന്റര്‍നെറ്റ് ക്യാംപെയിനെ പിന്തുണയ്ക്കുന്ന എസ്എഫ്എല്‍സി ഡോട്ട് ഇന്‍ എന്ന സന്നദ്ധ സംഘടനയാണ് ഈ കത്ത് തയാറാക്കിയിരിക്കുന്നത്.