സ്‌ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ 22 കാരിയെ ഭര്‍ത്താവ്‌ വെടിവച്ച്‌ കൊന്നു

single-img
30 December 2015

2532_LuckyOliver-4685135-blog-firing_gunഗസിയാബാദ്‌:  സ്‌ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 22 കാരിയെ ഭര്‍ത്താവ്‌ വെടിവച്ച്‌ കൊന്നു.  സംഭവത്തില്‍ യുവതിയുടെ പിതാവ്‌ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്‌.

ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ കഴിഞ്ഞ ദിവസമാണ്‌ സംഭവമുണ്ടായത്‌. വിവാഹ ശേഷം വികാസും കുടുംബവും സ്‌ത്രീധനത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടിരുന്നു.  തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ കൊന്നു കളയുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്‌ത്രീധനത്തെ ചൊല്ലി വികാസും യുവതിയുമായി വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന്‌ ഇതില്‍ കുപിതനായ വികാസ്‌ തോക്കെടുത്ത്‌ ഭാര്യയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ്‌ പരാതിയില്‍ പറയുന്നത്‌.  കേസില്‍ വികാസിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ കൊലയ്‌ക്ക് ഉപയോഗിച്ച്‌ തോക്കും കണ്ടെടുത്തു.