സാദാ പോലീസ് കോണ്‍സ്റ്റബിളിന്റെ കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം ലോകായുക്ത പിടിച്ചെടുത്തു

single-img
29 December 2015

Arun Sibg

മധ്യപ്രദേശിലെ സാദാ പോലീസ് കോണ്‍സ്റ്റബിളിന്റെ കോടിക്കണക്കിന് രൂഝപയുടെ അനധികൃത സമ്പാദ്യം ലോകായുക്ത പിടിച്ചെടുത്തു. നാലു കാറുകള്‍, ആറ് വീടുകള്‍, എട്ട്ബാങ്ക് അക്കൗണ്ടുകള്‍, കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്പാദ്യങ്ങള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ അരുണ്‍സിംഗ് എന്ന പൊലീസ്‌കാരനാണ് കേസിലെ പ്രതി.

അരുണ്‍സിംഗിന്റെ അനധികൃത ആസ്ഥി കണ്ടെത്തിയത് അഴിമതി വിരുദ്ധ ലോകായുക്ത പൊലീസാണ്. തിങ്കളാഴ്ച രാവിലെ നടന്ന റെയ്ഡില്‍ 6,000, 8,000 സ്‌ക്വയര്‍ഫീറ്റുകള്‍ വരുന്ന് നാല് ഭൂമികള്‍, രണ്ട് ഫാം ഹൗസുകള്‍, രണ്ട് ഫല്‍റ്റുകള്‍, രണ്ട് വീടുകള്‍ എന്നിവയുടെ രേഖകളും കണ്ടെടുത്തു.

ഇന്‍ഡോറില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള രേവയിലാണ് വീടുകളിലൊന്ന്. 25 ഏക്കര്‍ വരുന്നതാണ് അരുണ്‍ സിംഗിന്റെ ഫാം ഹൗസുകളിലൊന്ന്. എസ്.യു.വി അടക്കം നാല് കാറുകളും അഞ്ച് കോടിയുടെ അനധികൃത ആസ്ഥിയും ഝദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.