തന്നെ അവഹേളിക്കാതെ പാര്‍ട്ടിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി വക്താക്കളോട് കീര്‍ത്തി ആസാദ്

single-img
28 December 2015

Kirti_2665706f

തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് പാര്‍ട്ടി വിശദീകരിക്കണമെന്ന് ഡിഡിസിഎ അഴിമതിയില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് സസ്‌പെഷനിലായ ബിജെപി എംപി കീര്‍ത്തി ആസാദ്. സോണിയാ ഗാന്ധിയുടെ ആവശ്യപ്രകാരമല്ല വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നും കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് നടത്തിയത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കാനായിരുന്നുെവന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

താന്‍ ലോക്‌സഭയില്‍ സംസാരിച്ചത് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വേണ്ടിയാണെന്ന് പറയുന്നത് സ്പീക്കറുടെ സ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. പാര്‍ട്ടി അധ്യക്ഷന് എന്തും പറയാനുള്ള അവകാശമില്ലെന്നും പാര്‍ട്ടിക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കീര്‍ത്തി പറഞ്ഞു. പൊതു വേദികളില്‍ സംസാരിക്കുമ്പോള്‍ ബിജെപി വക്താക്കള്‍ ആരോപണങ്ങളെ കുറിച്ചാണ് പ്രതികരിക്കേണ്ടത്. അല്ലാതെ തന്നെ അവഹേളിക്കുകയല്ല. ഇത് അഴിമതിയുടെ കേസാണെന്നും ജയ്റ്റ്‌ലിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തില്‍ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.