ദാദ്രി സംഭവത്തില്‍ അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്

single-img
28 December 2015

1443871283dadri-lynching

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സംഘപരിവാര്‍ ഗോമാംസം കഴിച്ചെന്ന സംശയം ആരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ അമ്പതു വയസ്സുകാരന്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വസതിയില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് യുപി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചീഫ് വെറ്റിനറി ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെറ്റിനറി ഓഫീസര്‍ കൊല്ലപ്പെട്ടയാളുടെ ഫ്രിഡ്ജിലെ മാംസമെടുത്തു രാസപരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് അഖ്‌ലാഖിനെ ഒരുസംഘം വീട്ടിലെത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മുഹമ്മദിനെ തല്ലിക്കൊന്ന വര്‍ഗീയവാദികള്‍ 22-കാരനായ മകനെയും ക്രൂരമായി മര്‍ദിച്ചിരുന്നു.

അഭ്യൂഹങ്ങളും നുകണകളും പ്രചരിപ്പിച്ചു ചിലര്‍ നടത്തിയ ആസൂത്രിത പ്രചാരണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ യുപി പോലീസ് കുറ്റപത്രം തയാറാക്കിയിരുന്നു.