രാജ്യാന്തര മത്സരങ്ങളില്‍ 1000 സെഞ്ചുറികള്‍ തികയ്‌ക്കുന്ന ആദ്യ ടീം എന്ന റെക്കോർഡ്‌ ഓസ്‌ട്രേലിയക്ക്

single-img
26 December 2015

downloadരാജ്യാന്തര മത്സരങ്ങളില്‍ 1000 സെഞ്ചുറികള്‍ തികയ്‌ക്കുന്ന ആദ്യ ടീം എന്ന റെക്കോർഡ്‌ ഓസ്‌ട്രേലിയക്ക് . ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസിനെതിരെ ജോ ബേണ്‍സും ഉസ്‌മാന്‍ ഖവാജയും സെഞ്ചുറി നേടിയതോടെയാണ്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്‌ പുതിയൊരു റെക്കോഡ്‌ കൂടി സ്വന്തമാകുന്നത്‌.1877മുതല്‍ 2015 വരെയുള്ള 489 താരങ്ങളാണ്‌ ഈ അപൂര്‍വ റെക്കോര്‍ഡിന്‌ ഓസീസിനെ അര്‍ഹരാക്കിയത്‌. 1725 മത്സരങ്ങളും 21460 ഇന്നിംഗ്‌സുകളില്‍ നിന്നുമമാണ്‌ 1000 സെഞ്ചുറികള്‍ പിറന്നത്‌. പിന്നാലെയുള്ള ഇംഗ്ലണ്ടിന്‌ 715 സെഞ്ചുറിയാണുള്ളത്‌.