ഭാരത് ധര്‍മ്മജനസേനയുടെ നേതൃസ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി വരണമെന്ന് എസ്.എന്‍.ഡി.പി യോഗത്തില്‍ ആവശ്യം

single-img
26 December 2015

hqdefault

എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ്മജനസേനയുടെ നേതൃസ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി വരണമെന്ന് എസ്.എന്‍.ഡി.പി യോഗത്തില്‍ ആവശ്യം. ആലപ്പുഴയില്‍ നടന്ന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇല്ലെന്ന് അറിയിച്ചതോടെയാണ് തുഷാര്‍ ഈ സ്ഥാനത്തേയ്ക്ക് എത്തണമെന്ന ആവശ്യമുയര്‍ന്നത്.

എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃനിരയില്‍ എത്തുന്നതിന്റെ അന്തിമ തീരുമാനം ആലോചന യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമേ ഉണ്ടാവുകയുള്ളുവെന്നും പാര്‍ട്ടി നടപടികളുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുെമന്നും യോഗം അറിയിച്ചു. പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജനുവരി 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വിവിധ യൂണിയനുകളില്‍ നിന്നുള്ള 500ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന സംവിധാനങ്ങളും വെള്ളാപ്പള്ളിക്ക് എതിരായ കേസും ചര്‍ച്ചചെയ്തു.