ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രി വിവാദത്തില്‍.

single-img
24 December 2015

pm-modi-567ae1d3b543a_lമോസ്കോ വിമാനത്താവളത്തിലെ സ്വീകരണചടങ്ങുകള്‍ക്കിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചത് ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ പ്രധാനമന്ത്രിയുടെ വിവാദത്തില്‍. റഷ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയഗാനത്തിനിടെ നടന്നതും തുടര്‍ന്ന് റഷ്യന്‍ ഓഫീസര്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയതും സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നമ്പോള്‍ അവര്‍ എന്തുകൊണ്ട് ദേശീയഗാനം ആലപിക്കുന്നത് നിര്‍ത്തിയില്ല ” എന്നരീതിയിലുള്ള പരിഹാസ ട്വീറ്റുകൾ ആഘോഷമാക്കുകയാണ് ട്വിറ്റര്‍

വിമാനത്താവളത്തില്‍ നല്‍കിയ ഒൗദ്യോഗിക സ്വീകരണത്തിനിടെ റഷ്യന്‍ മിലിട്ടറിബാന്‍ഡ് അംഗങ്ങള്‍ ആലപിച്ച ദേശീയഗാനം ശ്രദ്ധിക്കാതെ മോദി നടന്നുനീങ്ങുകയായിരുന്നു. മോദിയെ സ്വീകരിക്കാനത്തെിയ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അദ്ദേഹത്തെ തടഞ്ഞു. പൂര്‍വസ്ഥാനത്ത് വന്നുനിന്ന പ്രധാനമന്ത്രി പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ച് തീര്‍ന്നതിന് ശേഷമാണ് നടന്നുനീങ്ങിയത്.

നേരത്തെ പ്രധാനമന്ത്രി തലതിരിഞ്ഞ പതാകയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തതും പതാകയിൽ ഒപ്പിട്ടതും വിവാദമായിരുന്നു.

റഷ്യന്‍ ഉദ്യോഗസ്ഥൻ അറ്റൻഷനായി നിൽക്കാൻ കാട്ടിയ ആംഗ്യം തെറ്റായി മനസിലാക്കിയതാണ് പ്രധാനമന്ത്രിയ്ക്ക് അബദ്ധം പിണയാന്‍ കാരണമായത്.രാജ്യത്തിന്റെ ദേശീയ ഗാനം കേള്‍ക്കെ ചലിക്കാതെ നില്‍ക്കണമെന്ന പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി ലംഘിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

 

[mom_video type=”youtube” id=”WeE26qmmMXo”]