പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബില്‍ ഗ്രീക്ക് പാര്‍ലമെന്റില്‍ എതിരഭിപ്രായങ്ങളേതുമില്ലാതെ പാസായി

single-img
24 December 2015

greeze
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബില്‍ ഗ്രീക്ക് എതിരഭിപ്രായങ്ങളില്ലാതെ പാര്‍ലമെന്റില്‍ പാസാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി ഗ്രീസിലെത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ സാന്നിധ്യത്തിലാണ് പലസ്തീനെ രാഷ്ട്രമായി കാണുന്ന രാജ്യത്തിന്റെ ഔദ്യോഗിക അംഗീകാരം നല്‍കുന്നതിനു വേണ്ടി വോട്ടെടുപ്പ് നടന്നത്.

പലസ്തീന്‍ രാഷ്ട്രത്തിന്റെ പുനസ്ഥാപനത്തിന് ഗ്രീക്ക് പാര്‍ലമെന്റ് തുടക്കം കുറിച്ചിരിക്കുന്ന ഈ മുഹൂര്‍ത്തം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ഗ്രീക്ക് പാര്‍ലമെന്റിനെ അഭിസംബോധന ചെയിതു കൊണ്ട് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. വരുന്ന വര്‍ഷം മുതല്‍ പൗരന്‍മാര്‍ക്ക് അനുവദിക്കപ്പെടുന്ന പാസ്സ്‌പോര്‍ട്ട് അടക്കമുള്ള രേഖകളില്‍ സ്‌റ്റേറ്റ് ഓഫ് പലസ്തീന്‍ എന്നാണ് ഉപയോഗിക്കുക എന്ന് മഹമൂദ് അബ്ബാസ് അറിയിച്ചു. ഇതുവരെ പലസ്തീന്‍ അതോറിറ്റി എന്നാണ് ഉപയോഗിച്ചിരുന്നത്.

ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസിനോടൊപ്പമാണ് മഹമൂദ് അബ്ബാസ് പത്ര സമ്മേളനം നടത്തിയത്. ഗ്രീക്ക് രേഖകളിലും ഇനി പലസ്തീന്‍ അതോറിറ്റി എന്നതിനു പകരം പലസ്തീന്‍ എന്നാണ് ഉപയോഗിക്കുക എന്ന് ഗ്രീക്ക് പ്രധാനമന്ത്രിയും അറിയിച്ചു.