ജെയ്റ്റിലിക്കെതിരെ ആരോപണമുന്നയിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദിനെ താന്‍ സഹായിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
24 December 2015

swami

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദിന് പിന്തുണ അറിയിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. കീര്‍ത്തി ആസാദ് ഇപ്പോഴും ബിജെപി അംഗമാണെന്നും അതിനാല്‍ അദ്ദേഹത്തിന് നോട്ടീസിന് മറുപടി പറയാന്‍ താന്‍ സഹായിക്കുമെന്നും സ്വാമി പറഞ്ഞു. പാര്‍ട്ടി കീര്‍ത്തി ആസാദിനെപ്പോലുളള സത്യസന്ധരെ നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും, സസ്‌പെന്‍ഷന്‍ നോട്ടിസില്‍ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. കൂടാതെ ഡിഡിസിഎ അഴിമതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.