പൂട്ടാന്‍ ഉത്തരവിട്ട ക്വാറികള്‍ പൂട്ടുക തന്നെ ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്

single-img
24 December 2015

Prasanthanപൂട്ടാന്‍ ഉത്തരവിട്ട ക്വാറികള്‍ പൂട്ടുക തന്നെ ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. കഴിഞ്ഞ ആഴ്ച പൂട്ടാന്‍ ഉത്തരവിട്ട ക്വാറികള്‍ പൂട്ടുക തന്നെ ചെയ്യുമെന്ന് തന്റെ ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ അറിയിച്ചത്. പറ്റാത്ത ഒന്നിലും എന്‍ഒസി കിട്ടില്ലെന്നും ഡാറ്റാ ബാങ്ക് നോക്കാതെയുള്ള വയല്‍ നികത്തല്‍ മഹാമഹം വീണ്ടും തുടങ്ങാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഒരു കച്ചവട സാമഗ്രി മാത്രമല്ലെന്നും ഏത് ഏമാനെ മുന്നില്‍ നിര്‍ത്തി ആര് കളിച്ചാലും ശരി തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പിന്നില്‍ സദാ പുഞ്ചിരി തൂകി ഒളിഞ്ഞിരിക്കുന്ന കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവന്‍ തിരിച്ചറിയുന്നുണ്ട്. മൊത്ത കച്ചവടം കുറേ ആയില്ലെ. ഏമാന്മാരെ, ഇനി വിരമിക്കൂയെന്നും കലക്ടര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

കഥ അറിയാതെ ആട്ടം കാണുന്നവർക്ക്‌:
കാര്യങ്ങൾ മനസ്സിലാവേണ്ടവർക്ക്‌ മനസ്സിലായി എന്ന് ഇന്ന് ഉച്ച കഴിഞ്ഞപ്പൊ തൊട്ട്‌ മനസ്സിലായി. വ്യാജ പ്രൊഫെയിലുകളും so-called ആക്ടിവിസ്റ്റുകളും ചാടി വീണിരിക്കുന്നു. ശല്യപ്പെടുത്തി ബ്ലോക്കാവാൻ സ്വയം വെമ്പൾ കൊണ്ട്‌ വേറെ ചിലർ. (വേല കയ്യിലിരിക്കട്ടെ)
കഴിഞ്ഞ ആഴ്ച പൂട്ടാൻ ഉത്തരവിട്ട ക്വാറികൾ പൂട്ടുക തന്നെ ചെയ്യും. പറ്റാത്ത ഒന്നിലും NOC കിട്ടില്ല. ഡാറ്റാ ബാങ്ക്‌ നോക്കാതെയുള്ള വയൽ നികത്തൽ മഹാമഹം വീണ്ടും തുടങ്ങാൻ നിർവാഹമില്ല. ഭൂമി ഒരു കച്ചവട സാമഗ്രി മാത്രമല്ല. അതിപ്പൊ ഏത്‌ ഏമാനെ മുന്നിൽ നിർത്തി ആര്‌ കളിച്ചാലും ശരി. പിന്നിൽ സദാ പുഞ്ചിരി തൂകി ഒളിഞ്ഞിരിക്കുന്ന കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവൻ തിരിച്ചറിയുന്നു. മൊത്ത കച്ചവടം കുറേ ആയില്ലെ. ഏമാന്മാരെ, ഇനി വിരമിക്കൂ ?