ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അടുത്ത വര്‍ഷം വെസ്‌റ്റ് ഇന്‍ഡീസ്‌ പര്യടനം നടത്തും

single-img
24 December 2015

downloadഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം അടുത്ത വര്‍ഷം വെസ്‌റ്റ് ഇന്‍ഡീസ്‌ പര്യടനം നടത്തും. ജൂണ്‍ മാസത്തോടെ പരമ്പര സംഘടിപ്പിക്കാനാണ്‌ പദ്ധതി. നാലു ടെസ്‌റ്റ് മത്സരങ്ങളാണ്‌ വിന്‍ഡീസില്‍ കളിക്കുകയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ബി.സി.സി.ഐയുമായി ഇത്‌ സംബന്ധിച്ച്‌ ഉടന്‍ ധാരണയിലെത്തുമെന്ന്‌ വെസ്‌റ്റ് ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അധ്യക്ഷന്‍ ഡേവ്‌ കാമറോണ്‍ പറഞ്ഞു.എന്നാല്‍ ഇതിനെക്കുറിച്ച്‌ ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.