പാകിസ്താന്‍ നമ്മുടെ രാജ്യമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്; വിവാദമായപ്പോള്‍ നാക്കു പിഴച്ചതെന്ന് വിശദീകരണം

single-img
24 December 2015

mufti-sayeed-pti-L

പാകിസ്താന്‍ നമ്മുടെ രാജ്യമാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രസ്താവന. കാശ്മീരിലെ ശ്രീനഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയുന്നതിന് ഇടയിലാണ് മുഫ്തി മുഹമ്മദിന്റെ വിവാദ പ്രസ്താവന വന്നത്.

ജമ്മു കാശ്മീരിന് അംഗീകാരവും ജനങ്ങള്‍ക്ക് സമാധാനവും ലഭിക്കണമെങ്കില്‍ നിങ്ങള്‍ നമ്മുടെ രാജ്യമായ പാകിസ്താനുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തണം. ഇന്ത്യയിലെ ജനങ്ങളും നരേന്ദ്ര മോദി സര്‍ക്കാരും പാകിസ്താനുമായി സൗഹാര്‍ദത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളാണ് മുഫ്തി മുഹമ്മദ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്.

എന്നാല്‍ സംഭവം വിവാദമോയതോടെ ഇത്തരമൊരു പ്രസ്താവന തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മുഫ്തി മുഹമ്മദ് പറഞ്ഞു. പക്ഷേ പ്രസംഗത്തിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ കാശ്മീര്‍ മുഖ്യമന്ത്രി കുടുക്കിലാകുകയായിരുന്നു. പ്രസംഗത്തിനിടെ നാക്കു പിഴച്ചതാണെന്നും പരാമര്‍ശം കരുതിക്കൂട്ടി ആയിരുന്നില്ലെന്നും വിശദീകരണം നല്‍കിയിരിക്കുകയാണ് മുഫ്തി മുഹമ്മദ്.