ആത്മഹത്യയ്ക്ക് ശ്രമിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയിലായ യുവതിയുടെ വള മോഷ്ടിക്കാന്‍ ശ്രമം

single-img
23 December 2015

11KOIGIHI-W176__12_1616250e

ആത്മഹത്യയ്ക്ക് ശ്രമിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയിലായ യുവതിയുടെ വള മോഷ്ടിക്കാന്‍ ശ്രമം. മോഷണശ്രമം അറ്റന്‍ഡര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കള്ളന്‍ രക്ഷപ്പെട്ടു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനാലയ്ക്ക് സമീപത്താണ് യുവതിയെ കിടത്തിയിരുന്നത്.

ഈ സമയം ജനാലയ്ക്ക് സമീപമെത്തിയ കള്ളന്‍ ജനലഴികളിലൂടെ കയ്യിട്ട് യുവതിയുടെ വളയൂരാന്‍ ശ്രമം നടത്തി. ഇത് കണ്ട അറ്റന്‍ഡര്‍ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും കള്ളന്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെ സി.സി.ടി.വിയില്‍ കള്ളന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.