അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
23 December 2015

Kolkata: India's Rishab Pant plays a shot against Afghanistan during their match of U-19 Cricket Tri-series Cricket Tournament in Kolkata on Saturday. PTI Photo by Swapan Mahapatra  (PTI11_21_2015_000149B)

അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്ത്രണ്ടംഗ ടീമിനെയാണ്‌ ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ജാര്‍ഖണ്ഡ്‌ താരം ഇഷാന്‍ കിഷന്‍ ടീമിനെ നയിക്കും. ഡല്‍ഹിയുടെ റിഷാബ്‌ പന്ത്‌ ആണ്‌ ഉപനായകന്‍. ജനവരി 22 മുതല്‍ ഫെബ്രവരി 14 വരെ ബംഗ്ലാദേശില്‍ വച്ചാണ്‌ അണ്ടര്‍19 ലോകകപ്പ്‌ നടക്കുന്നത്‌. 10 ഐസിസി സ്‌ഥിരാംഗങ്ങളും ആറ്‌ മറ്റ്‌ രാഷ്ര്‌ടങ്ങളും ഉള്‍പ്പെടെ 16 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌.അതേസമയം ടീമില്‍ മലയാളി താരങ്ങളാരും ഇടംപിടിച്ചില്ല. ജനവരി 28ന്‌ ഓസീസുമായിട്ടാണ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.