നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍

single-img
23 December 2015

Mohanlal-FO8A5420

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍ തന്നെ രംഗത്ത്. മനോരമയാണ് മോഹന്‍ലാന്‍ വരുന്ന നിയമസഭ ശതരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാദവുമായി രംംത്തെത്തിയത്.

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് മോഹന്‍ലാല്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനോ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ മോഹന്‍ലാലിന് ആലോചനയില്ലെന്ന് വ്യക്തമാക്കി.

നിലവില്‍ ചങ്ങനാശേരിയിലെ നിയമസഭാംഗം കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി സി എഫ് തോമസ് ആണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലാണ് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് എം ഈ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറാകുമെന്നായിരുന്നു വാര്‍ത്ത.