ഐ.എസ്.ആര്‍.ഒ അടുത്ത വര്‍ഷം ഐആര്‍എന്‍എസ്എസ് പദ്ധതിയിലെ നാലാമത്തെ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഭൂമിയില്‍ തിരിച്ചിറക്കാവുന്ന റോക്കറ്റില്‍

single-img
23 December 2015

isro-2

ഐ.എസ്.ആര്‍.ഒ അടുത്ത വര്‍ഷം ഐആര്‍എന്‍എസ്എസ് പദ്ധതിയിലെ നാലാമത്തെ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഭൂമിയില്‍ തിരിച്ചിറക്കാവുന്ന റോക്കറ്റില്‍. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റിന്റെ പരീക്ഷണ വേദികൂടിയാകും അതെന്നാണ് ഐ.എസ്.ആര്‍.ഒ നല്‍കുന്ന സൂചന. ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് തിരിക്കുന്ന റോക്കറ്റ് തിരിച്ച് ഭൂമിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വന്നിറങ്ങുന്ന രീതിയിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുകയെന്നും ഐഎസ്ആര്‍ഒ പറയുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് ഈ നേട്ടം ആദ്യമായി കൈവരിച്ചിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിക്ക് പോലും സാധിക്കാത്ത നേട്ടമാണ് എലന്‍ മുസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ കൈവരിച്ചത്. 11 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് തിരിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് സുരക്ഷിതമായാണ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്.

ഇത്തരമൊരു പദ്ധതി ഐഎസ്ആര്‍ഒ നേരത്തെ തുടങ്ങിയിരുന്നു. വീണ്ടും ഉപയോഗിക്കുന്ന റോക്കറ്റിന്റെ നിരവധി പരീക്ഷണങ്ങളും ഐഎസ്ആര്‍ഒ നടത്തിയിട്ടുണ്ട്. ചെലവ് കുറച്ച് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ ഐഎസ്ആര്‍ഒ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് നിര്‍മ്മാണ പദ്ധതിയും വിജയിപ്പിക്കാന്‍ തയാറെടുക്കുകയാണ്.