ചേരിയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാ ഭ്യാസത്തിനായി ഓരോദിവസവും ചായ വിറ്റുകിട്ടുന്ന തുകയുടെ പകുതി സ്‌കൂളിനെ ഏല്‍പ്പിക്കുന്ന ഒരു ചായക്കാടക്കാരന്‍

single-img
23 December 2015

Rao

മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു മനസ്സിന്റെ വലിപ്പമാണ്. ആ വലിപ്പമില്ലാത്തവരാണ് ആധുനിക ലോകത്തെ ജനങ്ങള്‍. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തരായി, താന്‍ ദാരദ്ര്യത്തിലാണെങ്കിലും മറ്റുള്ളവര്‍ സന്തോഷിക്കണമെന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന മനസ്സുകളുമുണ്ട്. അത്തരത്തില്‍ ഒരു മനസ്സിനുടമയാണ് ഒഡീസയിലെ കട്ടക്കിലുള്ള പ്രകാശ് റാവു എന്ന ചായക്കടക്കാരന്‍.

തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി ചേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കിയാണ് അദ്ദേഹം സമൂഹത്തിനു തന്നെ മാതൃകയാകുന്നത്. ഓരോ ദിവസവും ചായ വിറ്റ് കിട്ടുന്ന പണം ചേരികളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളിനെ ഏല്‍പ്പിക്കുകയാണ് പ്രകാശ് ചെയ്യുന്നത്.

ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേരിയില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചിരുന്നു. മറ്റ് സ്‌കൂളില്‍ പോയി പഠിക്കാനുള്ള സ്ഥിതിയില്ലാത്ത ചേരിയിലെ കുട്ടികളെ ഉദ്ദേശിച്ചാരംഭിച്ച സ്‌കൂള്‍ ഇപ്പോഴും നല്ല രീതിയില്‍ നടന്നുപോകുന്നുമുണ്ട്.

നഴ്‌സറി മുതല്‍ ഏഴാം ക്ലാസ്സ് വരെ 70 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പുലറത്തുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സന്തോഷം കണ്ടെത്തുകയാണ് പ്രകാശ്‌റാവു.