ആഹാരം ചോദിച്ചെത്തിയ മാനസിക രോഗിയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ച കടയുടമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
22 December 2015

maxresdefault

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ തട്ടുകടയില്‍ ആഹാരം ചോദിച്ചെത്തിയ മാനസിക രോഗിയെ ഓടിക്കാന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കടയുടമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കിഴങ്ങുവിള സ്വദേശി 50 വയസ്സുള്ള വിജയന്റെ ദേഹത്താണ് കടയുടമ തിളച്ചവെള്ളം ഒഴിച്ചത്.

മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഫെബ്രുവരി 2ന് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കി സി.ഐക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.