12 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിതാവിനെ കൊലപ്പെടുത്തിയ ആളെ 12 കഷ്‌ണങ്ങളാക്കി വെട്ടി മുറിച്ച്‌ യുവാവ്‌ കൊന്നു

single-img
22 December 2015

080625_crime_scene_murder_genericമൊറാദാബാദ്‌: ഉത്തര്‍പ്രദേശില്‍ 12 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിതാവിനെ കൊലപ്പെടുത്തിയയാളെ 12 കഷ്‌ണങ്ങളാക്കി വെട്ടി മുറിച്ച്‌ യുവാവ്‌ കൊലപ്പെടുത്തി. മൊറാദാബാദില്‍ നടന്ന സംഭവത്തില്‍  അലം ഖാന്‍ എന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

മൃതദേഹാവശിഷ്‌ടങ്ങള്‍ ഗംഗാ നദിയുടെ തീരത്തുനിന്ന്‌ കണ്ടെത്തിയത്‌. മൃതദേഹത്തിന്റെ തല ഭാഗം ലഭ്യമായിരുന്നില്ല. പിന്നീട്‌ ഈ മൃതദേഹഭാഗങ്ങള്‍ മുഹമ്മദ്‌ റെയ്‌സ് എന്നയാളുടേതാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആലം ഖാന്‍ പിടിയിലാകുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ കാരണവും പ്രതികാരത്തിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പും ഇയാള്‍ പോലീസിനോടു വിവരിച്ചു. സംഭവ ദിവസം ഇയാള്‍ മുഹമ്മദ്‌ റെയ്‌സിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്‌ മൃതദേഹഭാഗങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയതായും ഇയാള്‍ വെളിപ്പെടുത്തി.