സാമൂഹ്യപ്രവര്‍ത്തകയും മലയാളിയുമായ ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഡ് ചെയ്തു

single-img
21 December 2015

dayabhai-at-kkd

സാമൂഹ്യപ്രവര്‍ത്തകയും മലയാളിയുമായ ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

സംഭവം വിവാദമോയതോടെ വകുപ്പ് മന്ത്രി നേരിട്ട് ദയാബായിയോട് മാപ്പു ചോദിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സി എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. തൃശ്ശൂരില്‍ നിന്ന് ആലുവയിലേയ്ക്ക് വരികയായിരുന്ന ദയാബായ് ഇടയ്ക്ക് ഡ്രൈവറോടും കണ്ടക്ടറോടും വഴി ചോദിക്കുകയും ഇതില്‍ ക്ഷുഭിതരായ ഇരുവരും ദയാബായിയെ ബസ്സില്‍ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.