രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് ഒരു രൂപ മാത്രമേ സ്ത്രീധനം വാങ്ങാവു എന്ന് ഖാപ് പഞ്ചായത്ത് ഉത്തരവ്

single-img
21 December 2015

586557Kha

ഒരു രൂപ മാത്രമേ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കുടുംബത്തില്‍ നിന്ന് സ്ത്രിധനമായി വാങ്ങാവൂവെന്ന് ഹരിയാനയിലെ ഒരു ഖാപ് പഞ്ചായത്തിന്റെ ഉത്തരവ്. പെണ്‍ ഭ്രൂണഹത്യ കുറയ്ക്കുന്നതിനുവേണ്ടിയാണ് പഞ്ചായത്തിന്റെ പുതിയ തീരുമാനം.

മാത്രമല്ല മൂന്നാമത്തെ കുട്ടികള്‍ വേണ്ടെന്നും തീരുമാനത്തില്‍ പറയുന്നുണ്ട്. ശനിയാഴ്ച്ച ചേര്‍ന്ന ഖാപ് പഞ്ചായത്തില്‍ പഞ്ചായത്ത് തലവന്‍ രാജ്‌വീര്‍ ബുറായാണ് രണ്ട് പെണ്‍കുട്ടികള്‍ക്കുശേഷം കുട്ടികളില്ലാത്ത കുടുംബത്തില്‍ നിന്ന് സ്ത്രീധനമായി ഒരു രൂപമാത്രമേ വാങ്ങാവുവെന്ന തീരുമാനം അറിയിച്ചത്. അതോടൊപ്പം വിവാഹ ചടങ്ങുകളില്‍ 21 പേര്‍ മാത്രമേ പങ്കെടുക്കാവുവെന്നും നിബന്ധനയുണ്ട്.

യാഥാസ്ഥിതിക നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന ഗ്രാമവാസികള്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമായിരിക്കുകയാണ്.
വിവാഹവും അനുബന്ധ ചടങ്ങുകളും വധുവിന്റെ വീട്ടുകാര്‍ക്ക് അനാവശ്യമായ സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്നതിന് കാരണമാകുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് ഖാപ് പഞ്ചായത്തിന്റെ പുതിയ തീരുമാനം.