പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അനുജനെ ഒക്കത്തെടുത്ത് കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുന്ന ജേഷ്ഠനെ പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ തേടിയെത്തി

single-img
21 December 2015

Anujan

അരയ്ക്കു താഴെ തളര്‍ന്ന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അനുജനെ ഒക്കത്തെടുത്ത് പരിപാലിക്കുന്ന ജേഷ്ഠന് സാമൂഹ്യ ക്ഷേമവകുപ്പിന്റെ സഹായം. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ സേഹാദരന്‍മാരുടെ കഷ്ടപ്പാടിന്റെ കഥയറിഞ്ഞ് സഹായവുമായി രംഗത്തെത്തുകയായിരുന്നു. മന്ത്രി സഹോദരന്‍മാര്‍ക്ക് സഹായമെത്തിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചെറു്രപായത്തില്‍ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട 26 വയസ്സുള്ള സുരേഷിനും പതിനാറുകാരന്‍ വിഷ്ണുവിനും മകറികിടക്കാന്‍ ഒരു വീടുപോലുമില്ല. ഉറക്കം ബന്ധുവീടുകളിലാണ്. എന്നാല്‍ നടക്കാനാകാത്തതിനാല്‍ അനുജനെ ഒക്കത്തെടുത്തുകൊണ്ടാണ് ചേട്ടന്‍ സുരേഷ് ജോലിക്കും മറ്റുസ്ഥലങ്ങളിലേക്കും പോകുന്നത്. വിഷ്ണുവിന് നാല് മാസം പ്രായമുളളപ്പോള്‍ അമ്മ മരിക്കുകയായിരുന്നു. മാതാവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച് അച്ഛനും നാടുവിട്ടു.

കൈക്കുഞ്ഞായ വിഷ്ണുവിനെ കണ്ണിലെ കൃഷ്ണമണിപോലെ അന്നു തൊട്ട് ഇങ്ങോട്ട് സുരേഷ് ഒക്കത്തെടുത്ത് പരിപാലിക്കുകയാണ്. സ്വന്തം വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ മാറിമാറി താമസിക്കുന്ന ഇവരുടെ കഷ്ടപ്പാട് പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇതിനിടയില്‍ തല വലുതാകുന്ന രോഗാവസ്ഥ വിഷ്ണുവില്‍ മൂര്‍ഛിക്കുകയാണ്. ചികിത്സയ്ക്കും മരുന്നിനും നല്ലൊരു തുക മാറ്റിവയ്‌ക്കേണ്ടി വരുന്നുണ്ട്. ിത് കുറച്ചൊന്നുമല്ല സുരേഷിനെ ബുദ്ധിമുട്ടിക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഈ ആദിവാസി സഹോദരങ്ങള്‍ക്ക് മറഷന്‍കാര്‍ഡുപോലുമില്ലെന്നതാണ് വാസ്തവം.

യാതൊരുവിധ സര്‍ക്കാര്‍ േരഖകളുമില്ലാതെ ഈ ഭൂമിയില്‍ ജീവിക്കുന്ന സഹോദരങ്ങളുടെ കഷ്ടപ്പാട് ഇപ്പോള്‍ സര്‍ക്കാര്‍ കണ്ടിരിക്കുകയാണ്. തന്റെ ഒക്കത്തിരുന്ന് വളരുന്ന അനിയന്‍ സുരേഷിന് ഒരിക്കലുമൊരു ഭാരമല്ല. പക്ഷേ മുന്നോട്ടുള്ള ജീവിതത്തിന്റെ വ്യാപ്തി ചിന്തിക്കുമ്പോള്‍ ഉള്ളില്‍ ഭയം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അതിനൊരാശ്വാസമായി സര്‍ക്കാര്‍ സഹായം എത്തിയിരിക്കുന്നു.