കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന് പാര്‍വ്വതി

single-img
21 December 2015

Parvathi-Menon-Ennu-Swantham-Moideen-7

തനിക്ക് ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നും തന്റെ പേര് പാര്‍വ്വതി എന്നാെണന്നും എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായിക പാര്‍വ്വതി. കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും പാര്‍വ്വതി പറഞ്ഞു.

പാര്‍വതി എന്നാണ് തന്റെ പേരെങ്കിലും പലരും പാര്‍വതി മേനോന്‍ എന്നാണ് തന്നെ വിളിക്കുന്നത്. ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും മനസ്സിലാക്കണമെന്നും പാര്‍വ്വതി പറഞ്ഞു. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തില്‍ തനിക്ക് വേണമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് പാര്‍വ്വതി മനസ്സ് തുറന്നത്.