95 കോടി രൂപ ചിലവില്‍ ശബരിമലയുടെ പേരില്‍ നടത്തിയ ‘വഴിപാട് ടാറിങ്’ തകര്‍ന്ന നിലയില്‍; ഹൈക്കോടതി നിര്‍ദേശം അട്ടിമറിച്ചതായി ആരോപണം

single-img
19 December 2015

1449863448_c1212k

പത്തനംതിട്ട: ശബരിമലയുടെ പേരില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞമാസം നടത്തിയ ‘വഴിപാട് ടാറിങ്’ തകര്‍ന്ന നിലയില്‍. ഇതിനായി പൊതുമരാമത്തു വകുപ്പ് ചിലവക്കിയ 95 കോടി രൂപ വെറുതെയായി. ഇതോടെ ആറുവര്‍ഷത്തിനിടെ ശബരിമല റോഡ് അറ്റകുറ്റപ്പണിയുടെ പേരില്‍ പാഴാക്കിയത് 613 കോടിയായി ഉയര്‍ന്നു. അഞ്ചുലക്ഷം രൂപ മുതലുള്ള മരമത്തുപണികള്‍ക്ക് ഇടെന്‍ഡര്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നിരിക്കുകയാണ്.

ശബരിമല റോഡുകള്‍ക്കായി അഞ്ചുവര്‍ഷത്തിനിടെ 518 കോടി അനുവദിച്ചെന്നാണു മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ഈ തുകയുപയോഗിച്ചു ശബരിമലയിലേക്കുള്ള പ്രധാന പാതകള്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും ബി.എം ആന്‍ഡ് ബി.സി (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ കഴിയുമെന്നു കേരളാ ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.

201314 ല്‍ ശബരിമല തീര്‍ഥാടനത്തിന്റെ പേരില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നടത്തിയ റോഡ് നവീകരണത്തിന് 155.89 കോടി രൂപ ചെലവഴിച്ചിരുന്നു. ഏഴ് ജില്ലകളിലായി 1455 കി.മീറ്റര്‍ റോഡ് നവീകരണത്തിന് 79.34 കോടി രൂപയും ചെലവഴിച്ചെന്നു സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ടാര്‍ ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. 201415 വര്‍ഷം അഞ്ചു ജില്ലകള്‍ക്കായി 60 കോടി രൂപയാണ് പ്രത്യേക തുകയായി അനുവദിച്ചത്. അന്നു നവീകരിച്ച 588 കി.മീറ്റര്‍ റോഡിന്റെ ഭൂരിഭാഗം മേഖലയില്‍ ഇക്കുറിയും അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും അതും തകര്‍ന്നു. ശബരിമല റോഡുകളുടെ ടെന്‍ഡര്‍ വൈകിപ്പിക്കുന്നത് അഴിമതി നടത്താനാണെന്ന് ആരോപണമുണ്ട്.
ഇതിനുപുറമെ ടാര്‍, മെറ്റിര്‍, മണര്‍ അടക്കമുള്ളവയുടെ ഗുണനിലവാര പരിശോധനയും നടത്തിയില്ല. ഗുണനിലവാര പരിശോധന, ഇടെന്‍ഡര്‍ എന്നിവയ്ക്കു സമയം ലഭിച്ചില്ലെന്നാണു വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടാണു ടെന്‍ഡര്‍ വൈകിയതെന്നാണു വിശദീകരണമെങ്കിലും പത്തുവര്‍ഷമായി കരാര്‍ വൈകിയതിന്റെ കാരണം വ്യക്തമല്ല. ഓഗസ്റ്റില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ റോഡ് നവീകരണം നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നു കരാറുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്‍ജിനീയര്‍മാര്‍, കരാറുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂട്ടായി നടത്തുന്ന അഴിമതിയെപ്പറ്റിയുള്ള അന്വേഷണങ്ങളും എങ്ങുമെത്തിയിട്ടില്ല. ശബരിമല പാതയില്‍ ഉള്‍പ്പെട്ട അടൂര്‍പത്തനാപുരം റോഡ്, ചാലക്കയം പാതയില്‍പ്പെട്ട മന്ദിരംവടശേരിക്കര റോഡ്, റോഡ് ഗ്യാരന്റീഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മണ്ണാറകുളഞ്ഞിചാലക്കയം റോഡ് എന്നിവ തകര്‍ന്നതു തെളിവുസഹിതം ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വിജിലസന്‍സിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെകുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ നിയോഗിച്ച സമിതി, നിര്‍മാണത്തില്‍ ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.

തിരുവല്ലകുമ്പഴ റോഡില്‍ (ടി.കെ റോഡ്) കോഴഞ്ചേരി മുതല്‍ കുമ്പഴ വരെയുള്ള 16 കി.മീറ്റര്‍ ഭാഗം തകര്‍ന്നു കിടക്കുകയാണ്. രാജ്യാന്തര നിലവാരത്തില്‍ ബി.എം ടാര്‍ ചെയ്ത തിരുവല്ലകോഴഞ്ചേരി റോഡിന്റെ പ്രതലം ഇളകി മാറി. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാനപാതകലഞ്ഞൂര്‍ മുതല്‍ മണ്ണാറകുളഞ്ഞിവരെ 22 കി.മീറ്റര്‍ ഭാഗവും തകര്‍ന്നു.

അടൂര്‍ ഏഴംകുളംകൈപ്പട്ടൂര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. മാവേലിക്കരചെങ്ങന്നൂര്‍കോഴഞ്ചേരി റോഡ് അറ്റകുറ്റപപ്പണികള്‍ നടത്തിയിട്ടും ടാര്‍ ഇളകി മാറി. വടശേരിക്കരചിറ്റാര്‍സീതത്തോട് ആങ്ങമൂഴി റോഡ് പൂര്‍ണമായി ടാര്‍ ചെയ്തു രണ്ടാഴ്ചയ്ക്കുള്ളില്‍ കുഴികള്‍ നിറഞ്ഞു. കോട്ടയംചെങ്ങന്നൂര്‍ എം.സി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ആ വഴിയും യാത്ര ദുഷ്‌കരമാണ്.

ശബരിമല റോഡ് വികസനത്തിനായി എല്ലാ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പണിയുന്നതും അറ്റകുറ്റപണികള്‍ നടത്തുനതുമായ റോഡുകള്‍ തൊട്ടടുത്ത വര്‍ഷമെത്തുമ്പോള്‍ വീണ്ടും പരിതാപകരമായ സ്ഥിതിയിലേക്ക് മാറുന്നു. വീണ്ടും കോടികള്‍ ഇതിനായി പ്രഖ്യാപിക്കും. ഇതിങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തകര്‍ന്ന റോഡിലൂടെയുള്ള അപകടം നിറഞ്ഞ യാത്ര മാത്രമാണ് ശാശ്വതമായിട്ടുള്ളത്.