നാഷണല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പട്യാല കോടതി ജാമ്യം അനുവദിച്ചു

single-img
19 December 2015

rahul-and-sonia

നാഷണല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പട്യാല കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റു നാലുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. യാതൊരു ഉപാധികളും കൂടാതെ 50000 രൂപയുടെ ബോണ്ട് കെട്ടിവച്ചാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും.

സോണിയയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഒന്നും പറഞ്ഞില്ല. ഇരുവര്‍ക്കുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അഹമ്മദ് പട്ടേലുമാണ് ജാമ്യം നില്‍ക്കുകയെന്നായിരുന്നു സൂചന. സോണിയയുടെ മകള്‍ പ്രിയങ്ക ഗാന്ധിയും മരുമകന്‍ റോബര്‍ട്ട് വാധ്രയും കോടതിയില്‍ എത്തിയിരുന്നു. വന്‍ സുരക്ഷാ സന്നാഹമാണ് സോണിയയുടെയും രാഹുലിന്റെയും സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.