25 അടിയോളം താഴ്ചയിലേക്ക് റേഞ്ച് റോവർ വീണാൽ

single-img
19 December 2015

roverഏകദേശം 25 അടി താഴ്ചയിലേക്ക് ഒരു സാധാരണ കാർ വീണാൽ എന്തായിരിക്കും സ്ഥിതി. പിന്നെ പെറുക്കി എടുക്കാൻ മാത്രമെ കാണുകയുള്ളൂ. ആലോചിക്കുമ്പോൾ തന്നെ ഭയമാകും. എന്നാൽ ഒരു റേഞ്ച് റോവർ വീണിട്ട് എന്താണ് സംഭവിച്ചത് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും.

വാഹനം പൂർണ്ണമായി തകർന്നു. പക്ഷെ ഉള്ളിലുണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി രക്ഷപെട്ടു. കോടികൾ മുടക്കി വണ്ടി റേഞ്ച് റോവർ പോലുള്ള അത്യാഡംബര കാറുകൾ വാങ്ങുന്നത് വെറുതെയല്ല… അതിൽ ഇങ്ങനെ ചില കാര്യങ്ങളുമുണ്ട്.

ദക്ഷണ റഷ്യയിലെ ഒരു ഹൈവേയിലെ ഫ്ലൈഓവറിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കഴിഞ്ഞു ഈ വീഡിയൊ.

മഞ്ഞു വീണ് തെന്നിക്കിടക്കുന്ന റോ‍ഡിലൂടെ പല വാഹനങ്ങളും നിയന്ത്രണം ലഭിക്കാതെയാണ് പോകുന്നത്. അതിനിടെയാണ് ഒരു റേ‍ഞ്ച് റോവർ വേഗത്തിൽ വരുന്നത്. ഫ്ലൈ ഓവറിലെ കൈവരികൾ തകർത്ത് റേഞ്ച് റോവർ താഴെ റോഡിലേയ്ക്ക് പതിച്ചു. കഴിഞ്ഞ ഏപ്രിൽ സംഭവിച്ച ഭയനാകമായ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ട്രാഫിക്ക് സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. പാലത്തിലേയും, താഴെയുള്ള റോഡിലേയും സിസിടിവി ദൃശ്യങ്ങൾ ചേർത്തുവെച്ചാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വാഹനത്തിന്റെ വീഴ്ച്ച കണ്ട് എതിരെ വന്ന മറ്റൊരു കാറിലെ ഡ്രൈവർ റേഞ്ച് റോവറിനുള്ളിലുള്ളരെ പുറത്തിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.

[mom_video type=”youtube” id=”V8a6k31_LNk”]