ചെമ്പരമ്പാക്കം ജലസംഭരണിയില്‍നിന്നു വെള്ളം തുറന്നുവിട്ട തമിഴ്‌നാട് സര്‍ക്കാരിന് എതിരെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി

single-img
16 December 2015

karunanidhi-kiJB--621x414@LiveMint

ചെമ്പരമ്പാക്കം ജലസംഭരണിയില്‍നിന്നു വെള്ളം തുറന്നുവിട്ട സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി രംഗത്ത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തുകൊണ്ടാണു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് കരുണാനധി ചോദിച്ചു.

തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന്‍ ജലസംഭരണി തുറന്നുവിട്ടതില്‍ വീഴ്ചയില്ലെന്ന് അവകാശപ്പെട്ടു കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു പകരം വിശദീകരണം നടത്തിയതുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കാര്യങ്ങള്‍ മറച്ചുവെയ്ക്കാനുള്ളതുകൊണ്ടണെന്ന് കരുണാനിധി ആരോപിച്ചു.

വാര്‍ത്താ സമ്മേളനം വിളിച്ചു മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറാവാത്തത് എന്തുകൊണ്ടാശണന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണത്തോടു പ്രതികരിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയേഎറെ ശെവകിയതെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണ കുറിപ്പില്‍ത്തന്നെ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.