ചെന്നൈ നഗരം വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികള്‍ക്ക് സൗജന്യ താമസസൗകര്യമൊരുക്കി രജിനികാന്ത്

single-img
16 December 2015

Rajanikanth

പ്രളയത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ ടണ്‍കണക്കിന് മാലിന്യം മൂടിക്കിടക്കുന്ന ചെന്നൈ നഗരത്തെ ശുചിയാക്കാശനത്തിയ ശുചീകരണ തൊഴിലാളകള്‍ക്ക് സൗജന്യമായി താമസസൗകര്യമൊരുക്കി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. തന്റെ ഉടമസ്ഥതയില്‍ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണമണ്ഡപമാണു രജനി ഇവര്‍ക്ക് താമസത്തിനായി വിട്ടുനല്‍കിയത്.

ചെന്നൈ നഗരം ശുചിയാക്കാന്‍ നാമക്കല്‍, കരൂര്‍, സേലം, ധര്‍മപുരി, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ ശുചീകരണ ജോലിക്കാര്‍ ഇനി ഇവിടെ താമസിക്കും. തന്റെ പിറന്നാളാഘോഷം ചെന്നൈയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു രജനീകാന്ത് ഉപേക്ഷിച്ചിരുന്നു. പിറന്നാള്‍ ദിനമായ 12നു ഫാന്‍സ് അസോസിയേഷന്‍ ദുരിതബാധിതര്‍ക്കു സഹായമെത്തിച്ച് മാതൃകയാകുകയും ചെയ്തിരുന്നു.