ഇന്ത്യയെ വംശീയാധിക്ഷേപം നടത്തി ഓസ്ട്രേലിയൻ ദിനപത്രത്തിലെ കാർട്ടൂൺ: വിവാദങ്ങൾ മുൾമുനയിൽ

single-img
16 December 2015

e3bafe36-92e1-4317-8e89-f4c5a112b33f

സിഡ്‌നി: പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് ഓസ്ട്രേലിയൻ ദിനപത്രത്തിൽ കാർട്ടൂൺ. തലപ്പാവു ധരിച്ചഇന്ത്യക്കാർ സോളാർപാനൽ പൊട്ടിച്ച് മാങ്ങാ ചമ്മന്തികൂട്ടി കഴിക്കാൻ ശ്രമിക്കുന്നതാണ് കാർട്ടൂണിലെ പ്രമേയം. ഇതിനോടകം തന്നെ കാർട്ടൂണിനെതിരെലോക വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മൂന്നാം ലോകരാജ്യങ്ങളെയാകെ വംശീയമായി അധിക്ഷേപിക്കുന്നതാണ് കാർട്ടൂണെന്ന് സാമൂഹികമാധ്യമങ്ങൾ പ്രതികരിച്ചു. ഇന്ത്യക്കാർ സോളാർ പാനലിനെ ഭക്ഷണമെന്ന് തെറ്റിദ്ധരിക്കുന്നവരാണെന്ന് കാർട്ടൂണിൽ പരിഹസിക്കുന്നു. എന്നാൽ ഇന്ത്യ ലോകത്തിന്റെ സാങ്കേതികകേന്ദ്രമായിമാറിക്കൊണ്ടിരിക്കുകയാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായം.

ഓസ്‌ട്രേലിയയിൽ ഏറ്റവുംകൂടുതൽ പ്രചാരമുള്ള ‘ദ ഓസ്‌ട്രേലിയൻ’ ദിനപത്രത്തിലാണ് വംശീയാധിക്ഷേപം നടത്തിയ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ബിൽ ലീക് എന്ന കാർട്ടൂണിസ്റ്റിന്റേതാണ് സൃഷ്ടി. ലീക്കിന്റെ ഗാസ, സിറിയ എന്നീ കാർട്ടൂണുകളും ഇതിനുമുമ്പ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ഫോക്സ് സ്ഥാപക ഉടമസ്ഥൻ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ‘ദ ഓസ്‌ട്രേലിയൻ’.