ദോശ ചുടുന്ന പോലെ ബില്ലുകള്‍ പാസാക്കാനാകില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സഭയിലെത്താതെ സ്പീക്കര്‍ എന്‍.ശക്തന്റെ പ്രതിഷേധം

single-img
16 December 2015

nsakthan-mla1

നിയമസഭാ ഓഫിസിലെത്തിയിട്ടും സഭയിലെത്താതെ സ്പീക്കര്‍ എന്‍.ശക്തന്റെ പ്രതിഷേധം. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കുന്ന സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ചിരുന്നതില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ സഭയില്‍ എത്താതെ പ്രതിഷേധിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാ നടപടികള്‍ നിയന്ത്രിക്കുന്നത്.

ഇന്നലെ പ്രവാസിക്ഷേമ ബില്‍ അവതരിപ്പിക്കുന്നതിനിടെ ചര്‍ച്ച ഒഴിവാക്കി ബില്‍ പാസാക്കുന്നതിനെ ദോശ ചുടുന്ന പോലെ ബില്ലുകള്‍ പാസാക്കാനാകില്ലെന്ന് സ്പീക്കറോട് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ കാണുവാന്‍ മന്ത്രിമാര്‍ക്ക് പോകേണ്ടതിനാലാണ് ചര്‍ച്ചയില്‍ ഇടെപെട്ടതെന്നാണ് സ്പീക്കര്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.