16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിയമം വരുന്നു

single-img
16 December 2015

impresss-s-girl-on-facebook-chat16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിയമം വരുന്നു. യൂറോപ്യന്‍ യൂണിയന്‍ നിയമ പരിഷ്‌ക്കാരിക്കുന്നതിന്റെ  അന്തിമഘട്ടത്തിലാണുള്ളത്.  16 വയസ്സില്‍ താഴെയുള്ളവര്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കുന്നത്. നേരത്തെ 13 വയസ്സായിരുന്ന പ്രായ പരിധിയാണ് ഇപ്പോള്‍ 16 വയസ്സായി ഉയര്‍ത്തിയിരിക്കുന്നത്.

യൂറോപ്പിലുള്ള 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെങ്കിലും സ്‌റ്റോറുകളില്‍നിന്നും മറ്റും മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കിലും മാതാപിതാക്കളുടെ അനുവാദം വേണം.

യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന ഈ പരിഷ്‌ക്കാരങ്ങള്‍ വേണ്ടെന്ന് വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍ നിയമമായിട്ടില്ല.