ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നത് നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
15 December 2015

juvenile-2

ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നത് നീട്ടണമെണന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വരുന്ന 20ന് കുട്ടിക്കുറ്റവാളി ശിക്ഷ അവസാനിച്ച് പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.

ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന്‍മേലുള്ള വാദത്തെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവര്‍ മാറ്റി.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുട്ടിക്കുറ്റവാളിയുടെ ഭാവിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പദ്ധതിയില്‍ മാനസികനിലയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൗണ്‍സലിങ് നടത്തിയ വിദഗ്ധന്റെ റിപ്പോര്‍ട്ടിലും മാനസിക നിലയെക്കുറിച്ച് പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ കാര്യത്തില്‍ നിരവധി ആശങ്കകള്‍ നിലവിലുള്ളതിനാല്‍ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് നീട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.