നരേന്ദ്രമോഡി പ്രസംഗിക്കുന്ന വേദികളില്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന പറഞ്ഞ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെ വീട്ടില്‍ റീത്തുവെച്ചു

single-img
15 December 2015

12391295_679128665558796_1669382599077620185_n

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാഛാദനത്തില്‍ നിന്നും മുഖ്യമന്ത്രിയെ വിലക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിക്കുന്ന വേദികളില്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന പറഞ്ഞ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെ വീട്ടില്‍ റീത്തുവെച്ചു. ചാണകവെള്ളത്തില്‍ വീണ് അലിഞ്ഞുപോയ വി.എസ്. ജോയിക്ക് ആദരാജ്ഞലികള്‍ എന്നും റീത്തില്‍ വെള്ളപേപ്പറില്‍ എഴുതിയിരുന്നു.

ഇന്ന് രാവിലെ വീടിനു മുന്നില്‍ കണ്ട റീത്തിനെപ്പറ്റി ഫേസ് ബുക്കിലൂടെ വി.എസ്.ജോയി തന്നെയാണ് അറിയച്ചത്. റീത്തിന്റെ ചിത്രവും ജോയി നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി വേദി പ്രസംഗിച്ച് വേദി വിട്ടുകഴിഞ്ഞാല്‍ എല്ലാ വേദികളും ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്നും വി.എസ്.ജോയ് പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നിരവധി ഭീഷണികള്‍ നേരിട്ടതായും ജോയി പറഞ്ഞു.

വി.എസ് ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

റീത്തു പോരാ ശവപ്പെട്ടികൂടി വേണം

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചു മടങ്ങുന്ന വേദികളെല്ലാം ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുമെന്ന എന്റെ പ്രസ്താവന സംഘികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ മെസേജുകളിലൂടെ ഒരുപാട് ഭീഷണിവന്നു. ഫേസ് ബുക്ക് ഇന്‍ബോക്സില്‍ തെറിവിളികളും… ഒന്നും കാര്യമാക്കിയില്ല. (ഈ അസഹിഷ്ണുതയെക്കുറിച്ചാണല്ലോ നമ്മള്‍ എന്നും പറയുന്നത്, എതിര്‍ക്കുന്നത്) പക്ഷേ ഇന്ന് നേരം വെളുത്തപ്പോള്‍ വീടിന്റെ ഉമ്മറത്ത് ഒരു റീത്ത് കാണുന്നുണ്ട്. കൊന്നുതീര്‍ക്കുമെന്ന ദുഃസൂചനയോടെ സംഘികള്‍ വക റീത്ത് രാഷ്ട്രീയം. ഇതിലും വലിയൊരു സൂചന വേറെ ഇല്ലല്ലോ. അതായത് മോദിയെ എതിര്‍ത്തതിന് എനിക്കൊരു ശവപ്പെട്ടി വാങ്ങാന്‍ സമയമായെന്ന് മുന്നറിയിപ്പ്….
ശവപ്പെട്ടി ആവാം സഹോദരങ്ങളെ, പക്ഷേ അതെനിക്കല്ല വേണ്ടത്. മതസ്പ്‍ര്‍ദ്ധയും അസഹിഷ്ണുതയും കുത്തിയിളക്കി രാജ്യത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ത്ത രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്. കാലം അത് നിങ്ങള്‍ക്ക് കരുതി വച്ചിട്ടുണ്ട്.