പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആര്‍.ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍

single-img
15 December 2015

mohan-sankar

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് വിലക്കിയതിനെതിരെ ശങ്കറിന്റെ കുടുംബം രംഗത്ത്. മുഖ്യമന്ത്രിയെ സംഘാടകര്‍ അപമാനിച്ചുവെന്ന് ആര്‍.ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പറഞ്ഞു. അദ്ദേഹത്തെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും മോഹന്‍ ആരോപിച്ചു.

ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കു പിന്നില്‍ ചിലരുടെ കറുത്ത കൈകളാണെന്നു പറഞ്ഞ മോഹന്‍ ശങ്കര്‍ താന്‍ ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും അറിയിച്ചു.

 

ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി. ഇതിനുള്ള ഉദാഹരണമാണ് ജന്മഭൂമിയില്‍ വന്ന ലേഖനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ വളരെയേറെ വിഷമിപ്പിച്ചുവെന്നും മോഹന്‍ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.പ്രതിമാ അനാച്ഛാദനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ ശങ്കറിന്റെയും കുടുംബത്തിന്റെയും പിന്മാറ്റം. ഇത് എസ്എന്‍ഡിപിക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

 

വിവാദങ്ങള്‍ക്കിടെയാണ് കൊല്ലം എസ്എന്‍ കൊളേജിലെ ആര്‍ ശങ്കര്‍ പ്രതിമ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നത്. ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.