സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

single-img
15 December 2015

biju-radhakrishnan_0_0_0_0

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. കൊലക്കേസ് പ്രതിയെ ഇങ്ങനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പ് സെഷന്‍സ് കോടതിയുടെ അനുമതി വാങ്ങേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെമാല്‍പാഷ അംഗമായ സിംഗിള്‍ ബഞ്ച് കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത്.

സി.ഡി കണ്ടെത്താനെന്ന പേരില്‍ നിയമപരമായ അനുമതി വാങ്ങാതെ ഇങ്ങനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും കൊലക്കേസ് പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മകാടതി ചൂണ്ടിക്കാട്ടി. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

കേരളത്തിലെ ഒരു മന്ത്രി കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടുവെന്നും അതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. സോളാര്‍ കേസില്‍ പണം നഷ്ടപ്പെട്ട ഒരാളുടെ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍.