പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രം നേടിയ 21 ധീരജവാന്‍മാരുടെ ജീവിതചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു

single-img
15 December 2015

Indian_Army_Old

രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രം നേടിയ 21 ധീരജവാന്‍മാരുടെ ജീവിതചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു. രാജ്യസ്‌നേഹത്തിന്റെ ഉന്നതിയില്‍ നിന്നും തങ്ങളുടെ ജീവിതം ഒരു സന്ദേശമായി പകര്‍ന്നുനല്‍കുകയാണ് പുതുതലമുറയ്ക്ക്, പാഠപുസ്തകങ്ങളിലൂടെ ഇന്ത്യയുടെ വീരസൈനികര്‍.

എന്‍സിഇആര്‍ടി ഇവ പാഠപുസ്തകമാക്കുന്നത്. ‘വീര്‍ ഗീത: സ്റ്റോറീസ് ഓഫ് വീര്‍ ചക്ര അവാര്‍ഡീസ്’ എന്നാണു പുസ്തകത്തിന്റെ പേര്. പ്രതിരോധ വകുപ്പുമായി ചര്‍ച്ച ചെയ്താണു പുസ്തകം രൂപകല്‍പന ചെയ്യുന്നതെന്നു മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ അറിയിച്ചു.