ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രിസ്മസിന് വീട്ടിലേക്ക് ക്ഷണിച്ച് സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്

single-img
15 December 2015

sindhu-joy-pm-post

സ്വകാര്യ ചടങ്ങുകള്‍ക്ക് പങ്കെടുത്തു തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രിസ്മസിന് വീട്ടിലേക്ക് ക്ഷണിച്ച് സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഇന്ന് മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങ് സ്വകാര്യ ചടങ്ങാണെന്ന എസ്.എന്‍.ഡി.പി, സംസ്ഥാന ബി.ജെ.പി ഘടകം നേതാക്കളുടെ വിശദീകരണത്തിനു പിന്നാലെയാണ് സിന്ധുജോയി ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോള്‍ സ്വകാര്യ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നത് കൊണ്ട് ഈ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാം എന്നു കരുതുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.