സോഷ്യല്‍ മീഡിയകളില്‍ വര്‍ഗ്ഗീയതയുടെ വിഷം പേറുന്നവര്‍ സാത്താന്റെ സന്തതികളാണെന്ന് ജോയ് മാത്യു

single-img
15 December 2015

joy-mathew-1

വര്‍ഗ്ഗീയതയുടെ വിഷം പേറുന്നവര്‍ സാത്താന്റെ സന്തതികളാണെന്ന് ജോയ് മാത്യു. സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയതുടെ വിഷം പേറുന്നവര്‍ ഒരു ഭാഷപോലും വൃത്തിയായി എഴുതാന്‍ അറിയാത്തവരാണെന്നും ഇക്കൂട്ടരെ വീട്ടില്‍കയറ്റാന്‍ പോലും കൊള്ളാത്തവരാണെന്നും ജോയ് മാത്യു പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിനു എനിക്ക് കിട്ടിയ മറുപടികളില്‍ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി ,വര്‍ഗ്ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മര്യാദക്കു മലയാളമോ ഇംഗ്ലീഷോ എന്നല്ല ഒരു ഭാഷയും വൃത്തിയായി എഴുതാന്‍ അറിയില്ല.

അധികവും മംഗ്ലീഷുകാരാണ് ,അതിനര്‍ത്ഥം അവറ്റകള്‍ പലതും പത്താംക്ലാസ് പാസ്സാവുകയോ ,പുസ്തകം വായിക്കുകയോ , മനുഷ്യര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുകയോ എന്തിന്, നര്‍മ്മം എന്തെന്ന് കേട്ടറിവ് പോലും ഇല്ലാത്തവരാണ് . എല്ലാംകൊണ്ടും അസംതൃപ്തരും അസൂയാലുക്കളും അയല്ക്കാരെ സ്‌നേഹിക്കാത്തവരും, ലൈംഗികമായി അപരിഷ്‌കൃതരും സര്‍വവോപരി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമായിട്ടാണ് എനിക്ക് തോന്നിയത്.

ദയവായി ഇത്തരം മനുഷ്യര്‍ എന്റെ പേജില്‍ വന്ന് നിരങ്ങരുത് , ഒരപേക്ഷയാണ് .നിരങ്ങിയവര്‍ക്കുള്ള പണി മിടുക്കന്മാരും ,പുസ്തകം വായിക്കുന്നവരും ,മനുഷ്യനെ സ്‌നേഹിക്കുന്നവരുമായ കുട്ടികള്‍ തരുന്നത് കാണുംബോളാണ് എന്റെ പ്രഭാതങ്ങള്‍ ഊര്‍ജ്ജസ്വലങ്ങളാകുന്നത്.