കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ഏതു ബസും മദ്യപിച്ച് ഓടിച്ചാല്‍ ഡ്രൈവര്‍മാരെ ബസ് ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കുവാന്‍ പോലീസ് തീരുമാനം

single-img
15 December 2015

RTC against pvt luxury buses_0

കെ.എസ്.ആര്‍്ടി.സി ഉള്‍പ്പെടെയുള്ള ഏതു ബസും മദ്യപിച്ച് ഓടിച്ചാല്‍ ഡ്രൈവര്‍മാരെ ബസ് ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കുവാന്‍ പോലീസ് തീരുമാനം. കോട്ടയം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് ആദ്യഘട്ടത്തില്‍ പോലീസ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളിലും പരിശോധന നടത്തുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ടൂറിസ്റ്റ് ബസുകളുള്‍പ്പടെ യാത്രക്കാരുമായി പോകുന്ന എല്ലാ ബസുകളും പരശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ പോലീസ് മേധാവി എസ്. സതീഷ് ബിനൊയാണ് നിര്‍ദ്ദേശം നല്‍കിയത്. സ്വകാര്യ ബസുകളില്‍ മാത്രമേ ഇത്രയും നാളും പരിശോധനയുണ്ടായിരുന്നുള്ളു.

നഗരത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന പരിശോധനയില്‍ 42 സ്വകാര്യ ബസുകള്‍ പിടികൂടുകയും മദ്യപിച്ചോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് ആര്‍.ടി.ഒയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന തുടര്‍ന്നിട്ടും ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചോടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പടിയിലാകുന്ന ബസുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന്റെ തീരുമാനിച്ചിരിക്കുന്നത്.