ഐഎസ്എലില്‍ പുറത്തായെങ്കിലും കാണികളുടെ പിന്തുണ ഏറ്റവും കൂടുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്

single-img
14 December 2015

kb

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം സീസണില്‍ നിന്നും പുറത്തായെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍. കാണികളുടെ പിന്തുണ ഏറ്റവും കൂടുതല്‍ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ്.
ഈ സീസണില്‍ തുടക്കം മുതല്‍ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചിരുന്നത്. എങ്കിലും അവരുടെ എല്ലാ മത്സരത്തിനും കാണികള്‍ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ് കാണപ്പെട്ടത്. ഓരോ മാച്ച് കഴിയുംതോറും അത് വര്‍ദ്ധിക്കുകയാണ് ചെയ്തത്.
ഐഎസ്എല്‍ രണ്ടാം സീസണില്‍ ലീഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ ഗ്യാലറികളിലെത്തിയ കാണികളുടെ എണ്ണം പുറത്തുവിട്ടു. സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുമ്പോള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് തൊട്ടുപിന്നിലുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് മേധാവിത്തം പുലര്‍ത്തുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ ഇതുവരെ വന്ന കാണികളുടെ എണ്ണം 3,64,126 ആണ്. ഏറ്റവും കൂടുതല്‍ കാണികളെത്തിയത് 62,087യും ഏറ്റവും കുറവ് 32,313മാണ്. അതായത് ശരാശരി 52,008 ആണ് ബ്ലാസ്റ്റേഴ്‌സിന്റെ കാണികള്‍. സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ എണ്ണം ഇങ്ങനെ; ഫെയ്‌സ്ബുക്ക്: 7,58,471 ലൈക്ക്, ട്വിറ്റര്‍: 1,18,000 ഫോളോവേഴ്‌സ്.

കാണികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനക്കാരാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. 3,37,319ആണ് ആകെ കാണികളുടെ എണ്ണം. 61276 കാണികളാണ് ഏറ്റവും കൂടുതല്‍, ഏറ്റവും കുറവ്, 35,437ഉം. 48,150ആണ് കോല്‍ക്കത്തയുടെ ശരാശരി കാണികള്‍. സൊഷ്യന്‍ മീഡിയയിലെ ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കോല്‍ക്കത്തയ്ക്ക് 8,01,008 ഫെയ്‌സ്ബുക്ക് ലൈക്കുകളും ട്വിറ്ററില്‍ 1,34,730 ഫോളോവേഴ്‌സും ഇതുവരെ ഉണ്ട്.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി, ചെന്നൈ എഫ്‌സി, മുംബൈ എഫ്‌സി, എഫ്‌സി ഗോവ, ഡല്‍ഹി ഡൈനാമോസ്, എഫ്‌സി പൂണെ സിറ്റി എന്നിവരാണ് ലിസ്റ്റില്‍ പിന്നിലുള്ളത്.

കണക്കുകള്‍ ഇങ്ങനെ:

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി: ആകെ കാണികളുടെ എണ്ണം: 1,72,115; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 30,319; ഏറ്റവും കുറവ്: 15,123; ശരാശരി: 24,587. സോഷ്യല്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 241,350 ലൈക്ക്, ട്വിറ്റര്‍: 45,100 ഫോളോവേഴ്‌സ്.

ചെന്നൈ എഫ്‌സി: ആകെ കാണികളുടെ എണ്ണം: 1,59,048; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 29,923; ഏറ്റവും കുറവ്: 12,341; ശരാശരി: 22,721. സോഷ്യല്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 296,018 ലൈക്ക്, ട്വിറ്റര്‍: 93,600 ഫോളോവേഴ്‌സ്.

മുംബൈ എഫ്‌സി: ആകെ കാണികളുടെ എണ്ണം: 1,58,983; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 27,435; ഏറ്റവും കുറവ്: 17,393; ശരാശരി: 22,712. സോഷ്യല്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 507,212 ലൈക്ക്, ട്വിറ്റര്‍: 45,700 ഫോളോവേഴ്‌സ്.

എഫ്‌സി ഗോവ: ആകെ കാണികളുടെ എണ്ണം: 1,29,994; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 19,438; ഏറ്റവും കുറവ്: 17,634; ശരാശരി: 18,571. സോഷ്യള്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 3,27,165 ലൈക്ക്, ട്വിറ്റര്‍: 43,100 ഫോളോവേഴ്‌സ്.

ഡല്‍ഹി ഡൈനാമോസ്: ആകെ കാണികളുടെ എണ്ണം: 1,09,219; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 25,212, ഏറ്റവും കുറവ്: 14,299;
ശരാശരി: 18,203. സോഷ്യല്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 6,44,368 ലൈക്ക്, ട്വിറ്റര്‍: 42,400 ഫോളോവേഴ്‌സ്.

എഫ്‌സി പൂണെ സിറ്റി: ആകെ കാണികളുടെ എണ്ണം: 63,468; ഏറ്റവും കൂടുതല്‍ കാണികളെത്തിയത്: 11,058; ഏറ്റവും കുറവ്: 8,327; ശരാശരി: 9,067. സോഷ്യല്‍ മീഡിയ ഫാന്‍സ്: ഫെയ്‌സ്ബുക്ക്: 8,89,059 ലൈക്ക്,
ട്വിറ്റര്‍: 54,500 ഫോളോവേഴ്‌സ്.